Today: 28 Jun 2025 GMT   Tell Your Friend
Advertisements
കൊളോണില്‍ പരി.മാതാവിന്റെയും വി.തോമാശ്ളീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Photo #1 - Germany - Otta Nottathil - perunal_colonge_syro_malabar_preparations_2025
Photo #2 - Germany - Otta Nottathil - perunal_colonge_syro_malabar_preparations_2025
കൊളോണ്‍: കൊളോണിലെ സീറോ മലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിമൂന്നാമത്തെ തിരുനാളിനും, വി. തോമാ ശ്ളീഹായുടെ തിരുനാളിനും നടന്നു വന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അന്‍പത്തിയഞ്ചു വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാള്‍ ആഘോഷ പരിപാടികള്‍ ജൂണ്‍ 28,29 (ശനി, ഞായര്‍) തീയതികളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് നടക്കുന്നത്.

തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം ജൂണ്‍ 22 ന് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി. എം. ഐ യുടെ അദ്ധ്യക്ഷതയില്‍കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചു.

ജൂണ്‍ 28 ശനിയാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് തിരുനാളിന് കൊടിയേറും. ജൂണ്‍ 29 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന ദിവ്യബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്തത്ത് സഹകാര്‍മ്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും, ഉച്ചഭക്ഷണവും,സാംസ്കാരിക പരിപാടികളും, ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.

കൊളോണ്‍, ലെവര്‍കുസനില്‍ താമസിയ്ക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.തിരുനാളില്‍ പങ്കെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവും, സെക്രട്ടറി ഫാ.മാത്യു തുരുത്തിപ്പള്ളിലും വ്യാഴാഴ്ച ജര്‍മനിയില്‍ എത്തിയിട്ടുണ്ട്.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ മലയാളി സമൂഹം. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സീറോ മലബാര്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.
- dated 26 Jun 2025


Comments:
Keywords: Germany - Otta Nottathil - perunal_colonge_syro_malabar_preparations_2025 Germany - Otta Nottathil - perunal_colonge_syro_malabar_preparations_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
perunal_syro_malabar_community_cologne_kodiyettan_2025
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ശനിയാഴ്ച കൊടിയേറും Recent or Hot News
തുടര്‍ന്നു വായിക്കുക
minimum_wage_germany_raise_14_60_euro_2027
2027 ല്‍ ജര്‍മ്മനി മിനിമം വേതനം 14.60 യൂറോയായി ഉയര്‍ത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
mar_raphel_thattil_in_cologne_germany_june_26_2025
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
migrants_leaving_germany_why
കുടിയേറ്റക്കാര്‍ക്ക് ജര്‍മനി മടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
germany_remonstration_stop_july_2025
റിമോണ്‍സ്ട്രേഷന്‍ നിര്‍ത്തലാക്കിയ തീരുമാനം പ്രാബല്യത്തിലേക്ക്; ജര്‍മന്‍ വിസ നിരസിച്ചാല്‍ ഇനി ഫ്രീ അപ്പീല്‍ ഇല്ല Recent or Hot News
തുടര്‍ന്നു വായിക്കുക
germany_changes_july_2025
ജൂലൈയില്‍ ജര്‍മനിയെ കാത്തിരിക്കുന്ന മാറ്റങ്ങള്‍
തുടര്‍ന്നു വായിക്കുക
immigrants_germany_educational_background_high_2025
ജര്‍മ്മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us